ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1326ാം നമ്പർ കാരയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ 10 ന് രാവിലെ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
മണ്ണാറക്കോട് ശ്രീനാരായണ കൺവൻഷൻ നഗറിൽ കൂടുന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും ഗ്രാന്റ് വിതരണവും യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിക്കും. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, ബി. ജയപ്രകാശ്, അനിൽ കണ്ണാടി, എം.പി. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പലത, ബിന്ദു എം.ബി., വനിതാസംഘം ശാഖാ സെക്രട്ടറി സൗദാമിനി, യൂത്ത്മൂവ്‌മെന്റ് ശാഖാ സെക്രട്ടറി അദീപ് ചന്ദ്രൻ എന്നിവർ സംസാരിക്കും. ശാഖ പ്രസിഡന്റ് ശ്രീജ മോഹനൻ സ്വാഗതവും ശാഖാ സെക്രട്ടറി അനീഷ് ജനാർദ്ദന നന്ദിയും പറയും.
വൈകിട്ട് 4ന് എക്‌സൈസ് സി.ഐ അൻവർ സാദത്ത് ലഹരി വിരുദ്ധ അവബോധന ക്ലാസ്സ് നടത്തും. സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10ന് കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. എല്ലാദിവസവും രാവിലെയും വൈകിട്ടും ലഘുഭക്ഷണ വിതരണവും അന്നദാനവും നടക്കുമെന്ന് ശാഖ പ്രസിഡന്റ് ശ്രീജ മോഹനും ശാഖ സെക്രട്ടറി അനീഷ് ജനാർദ്ദനയും അറിയിച്ചു.