മാവേലിക്കര : എസ്.എൻ.ഡി.പി.യോഗം 386-ാം നമ്പർ മാവേലിക്കര ടൗൺ ശാഖയിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്നും നാളെയും നടക്കും. താഴ്വന മേടയിൽ ശിവശർമ്മൻ തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് ശാഖ പ്രസിഡന്റ് വി.ജി.രവീന്ദ്രൻ പതാക ഉയർത്തും. 7.30ന് ഗുരു ഭാഗവതപാരായണം, വൈകിട്ട് 4.30ന് സർവ്വൈശ്വര്യ പൂജ . നാളെ രാവിലെ 10.30 ന് പ്രതിഷ്ഠാവാാർഷിക സമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് രവീന്ദ്രൻ വി.ജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് വാർഷിക ദിന സന്ദേശം നൽകും. ശാഖാ യോഗം സെക്രട്ടറി ടി.വി ശിവൻകുട്ടി സ്വാഗതവും വനിതാസംഘം പ്രസിഡന്റ് സുജ സുരേഷ് നന്ദയും പറയും.