മാന്നാർ : സ്റ്റാൻഡിൽ കയറാത്ത ബസുകളുടെ വിവരശേഖരണം നടത്തുന്ന പഞ്ചായത്ത് ജീവനക്കാരനെ ബസ് ക്ളീനർ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, സ്റ്റാൻഡിൽ കയറാത്ത ബസുകളുടെ വിവരശേഖരണത്തിന് നിയോഗിച്ച വെള്ളംകുളങ്ങര സ്വദേശി യശോധരനെയാണ് സ്വകാര്യ ബസ് ക്ലീനർ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തത്. ബസ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി വർഗീസ് പി.എ അറിയിച്ചു