ചേർത്തല : ശൈവ സങ്കല്പമാണ് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ദൈവ ചിന്തയെന്ന് മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ്ബ് പറഞ്ഞു.വേളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയുടെ ഭാഗമായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലോകത്തിലെ ഏറ്റവും പുരാതന മതമാണ് ഹിന്ദു മതം.റഷ്യയിൽ ഈയിടെ നടന്ന ഖനനത്തിൽ ഒരു ശിവക്ഷേത്രത്തിന്റെ അവശിഷ്ടം ലഭിച്ചിരുന്നു.ഇത് ആറായിരം വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.ക്ഷേത്രാചാരങ്ങളെല്ലാം ആവിഷ്‌കരിച്ചിരിക്കുന്നത് ശാസ്ത്രീയ അടിത്തറയുടെ വെളിച്ചത്തിലാണ്.ആൽ മരത്തിന് പ്രദക്ഷിണം വെയ്ക്കുന്നത് ശുദ്ധമായ പ്രാണവായുവിനു വേണ്ടിയാണ്.അതിന് മനുഷ്യന്റെ ചിന്തയെ വരെ സ്വാധീനിക്കാൻ കഴിവുണ്ട്. സത്ചിന്ത ഉണ്ടായാൽ മനുഷ്യമനസിൽ നന്മ വിളങ്ങുമെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ദശലക്ഷാർച്ചന കമ്മിറ്റി ചെയർമാൻ എൻ.രാമദാസ്,ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.വിശിഷ്ട ചടങ്ങുകളായ ശ്രീരുദ്രംധാരയും സർപ്പബലിയും നടന്നു. ആയിരകണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കാളികളായത്. സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭന രവീന്ദ്രൻ 'ഭക്തി നമ്മുടെ ജീവിതത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രമുഖ കയർ കയറ്റുമതി സ്ഥാപനമായ ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിംഗ് കമ്പനിയുടെ വകയായി മൂന്നാം ദിവസം ഭക്തർക്ക് നാലുനേരം ഭക്ഷണവും നൽകി.
വേളോർവട്ടത്ത് ഇന്ന്
രാവിലെ 5ന് അർച്ചനാകലശപൂജ,6ന് ലക്ഷാർച്ചന,8.30ന് മഹാമൃത്യുഞ്ജയ ഹോമം,അർച്ചനകലശാഭിഷേകം,11.30 ന് ഗുരുദേവ ദർശനത്തിലെ ശിവചൈതന്യം എന്ന വിഷയത്തിൽ മനോജ് മാവുങ്കലിന്റെ പ്രഭാഷണം.വൈകിട്ട് 7ന് തിരുവാതിര,തുടർന്ന് ഫ്യൂഷൻ