അമ്പലപ്പുഴ : പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്‌ളോക്ക് കമ്മറ്റി നടത്തിയ ധർണ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്‌ളോക്ക് പ്രസിഡന്റ് എ.അബ്ദുക്കുട്ടി അധ്യക്ഷനായി. ഭാരവാഹികളായ സി.വി. പീതാംബരൻ, എം.മുഹമ്മദ് യൂനുസ്, കെ.ഗോപി, ആർ.രാമൻകുട്ടി നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഇരട്ടക്കുളങ്ങരയിൽ നിന്ന് പ്രകടനമായാണ് സമരപ്പന്തലിലേക്ക് പെൻഷൻകാർ എത്തിയത്.