ഹരിപ്പാട്: മുസ്ലിംലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച ലീഗ് ഹൗസിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അണ്ടോളിൽ ഉസ്മാൻ കുട്ടി സാഹിബ് സ്മാരക ഓഫീസ്, എ. എ ഗഫൂർ സാഹിബ് സ്മാരക ലൈബ്രറി, കാട്ടിൽ അബ്ദുൽ റഹീം സാഹിബ് സ്മാരക ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ ചേർന്ന ലീഗ് ഹൗസിന്റെ ഉദ്ഘാടനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കും. പൊതുസമ്മേളന ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും. മുസ്ലിംലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിയാർ തൃക്കുന്നപ്പുഴ അദ്ധ്യക്ഷനാകും. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന യുവജന വിദ്യാർത്ഥി സംഗമം എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.എ.റഷീദ് അധ്യക്ഷനാകും. സിയാർ തൃക്കുന്നപുഴ, അബ്ദുൾ റഹ്മാൻ ചാത്തൻകേരിൽ, ഷാഫി കാട്ടിൽ, ഫക്രുദ്ദീൻ അലി അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.