sil
സിമ്പിൾ കുതിരപ്പന്തിയുടെ നേതൃത്വത്തിൽ കായികതാരങ്ങളെ സ്വീകരിക്കുന്നു

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രിപ്പിൾ ജമ്പിൽ സ്വർണവും 100, 200 മീറ്ററുകളിൽ വെങ്കലവും നേടിയ , അഭിരാമിക്കും അഭിരാമിയുടെ പരിശീലക ഷീജ മനോഷിനും കായികമേളയിൽ പങ്കെടുത്ത മറ്റു താരങ്ങൾക്കും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സിമ്പിൾ കുതിരപ്പന്തി എന്ന സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് സ്വീകരണ ചടങ്ങ് നടന്നത്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു, വി.ആർ മാവോ, എ.ടി.ലീഡർ, മനോജ്, ഉണ്ണി വി.ജി, വസന്തൻ വി.വി , രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.