ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർവീസ് പെൻഷൻകാരുടെ ധർണ കെ.എ.സ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക് പ്രസിഡന്റ് മേഴ്സി ഡയാനോ മാസിഡോ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഒറ്റത്തവണയായി അടിയന്തരമായി ലഭ്യമാക്കുക,മെഡിസെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക ,പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ടൗൺ സെക്രട്ടറി നരേന്ദ്രൻ നായർ,കെ.കെ.രാമചന്ദ്രൻ,എൻ.പുഷ്കരൻ,സി.പി.സാറാമ്മ എന്നിവർ സംസാരിച്ചു.