pusthak-
പുസ്തക പ്രകാശനം

ചാരുംമൂട് : കവി കെ.എൻ. രാമചന്ദ്രന്റെ ഭഗവദ്ഗീത - ഭാഷാവൃത്ത പരിഭാഷ എന്ന പുസ്തകം പ്രകാശനം ചെയ്തു. നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് എം.എസ്. അരുൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.കെ.എച്ച്. സുബ്രഹ്മണ്യനിൽ നിന്ന് സാഹിത്യകാരൻ വിശ്വൻ പുസ്തകം ഏറ്റുവാങ്ങി. വി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

കെ.എൻ. രാമചന്ദ്രൻ, എസ്. ജയ, സുരേഷ് പാറപ്പുറം, സുരേഷ് ഗംഗാധർ, വള്ളികുന്നം രാജേന്ദ്രൻ ,

ജെ. അശോക് കുമാർ , പി.അശോകൻ നായർ ,ജി.ഗോപൻ , ഷാനവാസ് വള്ളികുന്നം , ആർ.പത്മാധരൻ നായർ ,ജഗദീഷ് എൻ.കരിമുളയ്ക്കൽ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ

കെ.എൻ. രാമചന്ദ്രന്റെ ഭഗവദ്ഗീത - ഭാഷാവൃത്ത പരിഭാഷ എന്ന പുസ്തകം ഡോ.കെ.എച്ച്. സുബ്രഹ്മണ്യൻ പ്രകാശനം ചെയ്യുന്നു