1
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: പെൻഷൻ, ക്ഷേമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി.ജയിംസ് അദ്ധ്യക്ഷനായി. ആന്റണി ഫ്രാൻസിസ് കട്ടപ്പുറം, അഗസ്റ്റിൻ ജോസ്, കെ.ഉത്തമൻ, പി.കെ.ഭാർഗവൻ, ടി.മനു എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അരവിന്ദൻ സ്വാഗതവും ജേക്കബ് നന്ദിയും പറഞ്ഞു.