1
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് , വനിതാസംഘം നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2023ലെ വാർഷിക കലണ്ടറിന്റെ പ്രകാശനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി പുളിങ്കുന്ന് 5ാം നമ്പർ ശഖായോഗം പ്രസിഡന്റ് ഡി. സനൽകുമാറിന് കൈമാറി നിർവഹിക്കുന്നു

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ യൂത്ത്മൂവ്മെന്റ് , വനിതാസംഘം നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 2023ലെ വാർഷിക കലണ്ടറിന്റെ പ്രകാശനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി പുളിങ്കുന്ന് 5ാം നമ്പർ ശഖായോഗം പ്രസിഡന്റ് ഡി. സനൽകുമാറിന് കൈമാറി നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം ടി.എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. ശാഖ ഭാരവാഹികളായ എം.ആർ.സജീവ്, സാബു, ബിജു തങ്കപ്പൻ, സുനിൽകുമാർ, രജനി രാജേഷ്, അനിത സുഭാഷ്, വാസന്തി, അനീഷ് അമൃതാനന്ദൻ എന്നിവർ സംസാരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ് നന്ദിയും പറഞ്ഞു.