ആലപ്പുഴ : നൂറനാട് കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നൂറനാട്ട് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പടനിലം സ്വദേശി വി.ഷാജി സമർപ്പിച്ച പരാതിയിലാണ് നടപടി.