ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈനകരി സ്വദേശിയായ അപർണയും കുഞ്ഞും പ്രസവത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആശുപത്രിയിലെ പോരായ്മകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ജില്ല പ്രസിഡൻറ് ബൈ രഞ്ജിത്തും,സെക്രട്ടറി സനൂപ് കുഞ്ഞുമോനും പറഞ്ഞു.