s
സായുധസേന പതാക ദിനം

ആലപ്പുഴ: സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. താകനിധിയിലേക്ക് സംഭാവന നൽകി ജില്ലാതല ഉദ്ഘാടനം കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു. ജില്ല സൈനിക ബോർഡ് വൈസ് പ്രസിഡന്റ് റിട്ട. വിംഗ് കമാൻഡർ സി.ഒ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ല സൈനിക ക്ഷേമ ഓഫീസർ റിട്ട.വിംഗ് കമാൻഡർ വി.ആർ.സന്തോഷ്, അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന സെക്രട്ടറി റിട്ട. കേണൽ എൻ.എസ്.റാം മോഹൻ, കേണൽ ആർ.ജഗദീഷ് ചന്ദ്രൻ, റിട്ട. കേണൽ എം.സണ്ണി കുര്യൻ, നാഷണൽ എക്സ് സർവീസ് മെൻ കോഓർഡിനേഷൻ ജില്ല സെക്രട്ടറി വി.എം.പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.