ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന്റെ നേർസാക്ഷ്യമാണെന്നും കുറ്റക്കാരുടെ പേരിൽ അടിയന്തരമായി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് പറഞ്ഞു. നിരവധി രോഗികളുടെ ഏക ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിലെ ഗുരുതരമായ പാളിച്ചകൾ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഇതിനെ സർക്കാരും വകുപ്പു മന്ത്രിയും നിസാരവത്കരിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ബാബുപ്രസാദ് ആരോപിച്ചു.