ആലപ്പുഴ : അപർണയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടുപിടിക്കപ്പെട്ടിട്ടും രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ അഴിമതിക്കാരെ സർക്കാരും ജനപ്രതിനിധികളും സംരക്ഷിക്കുന്നതിന്റെ ഫലമാണ് രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണം . അപർണയുടെ മരണത്തിന് കാരണക്കാരായവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു