മാവേലിക്കര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി മാവേലിക്കര ടൗൺബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ധർണാ സമരം ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം പി.വി.ഗോവിന്ദപിള്ള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എസ്.ശിവാനന്ദൻ, ആർ.ആർ.സി.വർമ്മ, ഒ.അച്യുതൻ, പ്രൊഫ.ജി.ചന്ദ്രശേഖരൻനായർ, വിശ്വനാഥൻ നായർ, തോമസ് ജോൺ തേവേരത്ത്, ഹരികുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടരി വി.ബി.പ്രസന്നകുമാർ സ്വാഗതവും ടൗൺ സെക്രട്ടറി പി.കെ.മോഹൻദാസ് നന്ദിയും പറഞ്ഞു.