dhdh

ഹരിപ്പാട് : പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ശാന്തിഗിരി പ്രാർഥനാലയ സമർപ്പണം നടന്നു. പ്രാർത്ഥനാ മണ്ഡപത്തിലെ നിലവിളക്കിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് തിരി തെളിയിച്ചു. തുടർന്ന് നടന്ന സൗഹൃദക്കൂട്ടായ്മയിൽ ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി വീരഭദ്രാനന്ദ, ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം റിയാസ് അക്സാനി, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി ആത്മയോഗാനന്ദ, ഹിന്ദു ഐക്യവേദി ജില്ലാവർക്കിംഗ് പ്രസിഡന്റ് എം പ്രഗത്ഭൻ, മുനിസിപ്പൽ കൗൺസിലർ ശ്രീവിവേക്, പായിപ്പാട് ജലോത്സവ കമ്മിറ്റി ചെയർമാൻ ബെന്നി മാത്യൂസ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ, ഗാന്ധിഭവൻ ചെയർമാൻ ജി.രവീന്ദ്രൻപിളള, അക്‌കോക് സംസ്ഥാന ജനറൽ സെക്രട്ടറി അബി ഹരിപ്പാട്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ജെ മഹാദേവൻ, കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ്, അനിൽ ചേർത്തല തുടങ്ങിയവർ പങ്കെടുത്തു . തിരുവനന്തപുരത്തെ കേന്ദ്രാശ്രമത്തിലേതിനു സമാനമായി താമരയിൽ ഓങ്കാരരൂപമാണ് ഹരിപ്പാടിലേയും പ്രതിഷ്ഠ.