 
മാന്നാർ: ചക്കുളത്ത് കാവ് പൊങ്കാലക്ക് എത്തിയ ഭക്തർക്ക് വിവിധയിടങ്ങളിലെ സേവന കേന്ദ്രങ്ങൾ ആശ്വാസമായി. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ചുക്ക് കാപ്പി, ഇഡലി, മോരുംവെള്ളം, കഞ്ഞി സദ്യ, ലഘു ഭക്ഷണങ്ങൾ എന്നിവ മൂന്ന് കേന്ദ്രങ്ങളിലായി വിതരണം നടത്തി. ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളും ഏർപ്പെടുത്തി. ചെങ്ങന്നൂരിൽ കരുണയുടെ ജനറൽസെക്രട്ടറി എൻ.ആർ സോമൻ പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസും , ചെന്നിത്തലയിൽ കരുണയുടെ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി അദ്ധ്യക്ഷനായ ചടങ്ങിൽ എ.ആർ സ്മാരക മുൻചെയർമാൻ പ്രൊഫ.പി.ഡി ശശിധരനും ഭക്ഷണവിതരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കെ.നാരായണപിള്ള, ജി.വിവേക്, ആർ.അനീഷ്, പ്രശാന്ത് അഡ്വ.ദിവ്യ, അഡ്വ.വിഷ്ണു മനോഹർ, മോഹനൻപിള്ള, ശ്രീകുമാർ, ബിനുമോൻ, സിബു വർഗീസ്, നെബിൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലിം പടിപ്പുരക്കൽ, പ്രസന്ന, ശിവപ്രസാദ്, അനീഷ്‌മണ്ണാരെത്ത്, ബ്ലോക്ക്പഞ്ചായത്ത് അംഗം ഉമാ താരനാഥ്, കരുണ വോളണ്ടിയർമാർ എന്നിവർ ഭക്തർക്ക് ആവശ്യമായ സഹായങ്ങൾ നൽകി.
സി.പി.എം മാന്നാർടൗൺ സൗത്ത്ബ്രാഞ്ച് 5-ാം ബൂത്ത്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ ശീതളപാനീയങ്ങൾ വിതരണം ചെയ്തു. ലോക്കൽകമ്മിറ്റി അംഗം ഹരികുമാർ മൂന്നേത്ത് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അജിത്, ബി.രാജേഷ്, മധുകുമാർ, രാജേഷ് കൈലാസ്, ശ്രീകുമാർ, രമേശൻ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
പൊങ്കാല ഭക്തർക്കായി മാന്നാർ കുറ്റിയിൽജംഗ്ഷനിൽ യുവജനങ്ങൾ നടത്തിയ അന്നദാനം മാന്നാർ എസ്.ഐ അഭിരാം ഉദ്ഘാടനം ചെയ്തു. ബി.രാജേഷ് കുമാർ, അനിൽകുമാർ, വിജയകുമാർ കലതിയിൽ, രാജേഷ് വൈഷ്ണവി, മോഹനൻ മാഞ്ഞുവിളയിൽ, ബിജു എന്നിവർ നേതൃത്വം നൽകി.