ആലുവ: പുളിഞ്ചോട് കവലയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴ ഷിന വില്ലയിൽ വർഗീസ് (45), രാരീരം വീട്ടിൽ മനീഷ് (35), ഉളിയന്നൂരിൽ ബൈക്കിൽനിന്നുവീണ് ഉളിയന്നൂർ കരിമ്പേത്താഴത്ത് അബ്ദുള്ള (19), ആലുവായിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാഞ്ഞൂർ കുഴിക്കാടൻ ഐവിൻ പോൾ (22), ജയചന്ദ്രൻ (35), കടുങ്ങല്ലൂരിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ കുളമട്ടയിൽ ഷീലമോൾ (50) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.