s

മാവേലിക്കര : യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനായി. കോശി എം.കോശി, അഡ്വ.കെ.ആർ.മുരളീധരൻ, അഡ്വ.കുഞ്ഞുമോൾ രാജു, കെ.ഗോപൻ, തോമസ് സി.കുറ്റിശ്ശേരിൽ, എൻ.ഗോവിന്ദൻ നമ്പൂതിരി, നൈനാൻ സി.കുറ്റിശ്ശേരിൽ, അമൃതേശ്വരൻ, അഷറഫ് കൊച്ചാലുംവിള, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, കൗൺസിലർമാരായ സജീവ് പ്രായിക്കര, കൃഷ്ണകുമാരി, മനസ് രാജൻ, ലത മുരുകൻ, മണ്ഡലം പ്രസിഡന്റുമാരായ അനിത വിജയൻ, വന്ദന സുരേഷ്, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ചിത്ര അമ്മാൾ, തോമസ് കടവിൽ എന്നിവർ സംസാരിച്ചു.