bn

ഹരിപ്പാട്: കണ്ടെയിനർ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. വെട്ടുവേനി സിന്ധുഭവനത്തിൽ നാരായണൻ നായർ (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് തെക്ക് ഭാഗത്ത് കൂടി നടന്നു വരവേ നാരായണൻ നായരെ പിന്നിൽ നിന്നു വന്ന കണ്ടെയിനർ ലോറി ഇടിച്ചിടുകയായിരുന്നു. മറിഞ്ഞു വീണ ഇദ്ദേഹത്തിന്റെ കാലിൽക്കൂടി ലോറി കയറി ഇറങ്ങി. ഉടൻ തന്നെ ഹരിപ്പാട് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. ഹരിപ്പാട് പൊലിസ് മേൽ നടപടി സ്വീകരിച്ചു. ലോറി ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് . ഭാര്യ: രുഗ്മിണി. മക്കൾ: മുരുകൻ, സിന്ധു . മരുമകൾ :പ്രിയ.