
കുട്ടനാട്: ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സമാപനം കുറിച്ച് കാർത്തികസ്തംഭം എരിഞ്ഞടങ്ങി. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസാണ് സ്തംഭത്തിലേക്ക് അഗ്നി പകർന്നത്. ക്ഷേത്രം മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും രഞ്ജിത്ത് ബി.നമ്പൂതിരിയും ചേർന്നാണ് അഗ്നി കൈമാറിയത്.
ഡോ. സി.വി. ആനന്ദബോസാണ് വർഷങ്ങളായി ചക്കുളത്തുകാവിലെ കാർത്തിക സ്തംഭത്തിൽ അഗ്നി പകരുന്നത്. പൊങ്കാല സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ അദ്ധ്യക്ഷയായി. മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, തലവടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുമോൾ ഉത്തമൻ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, അഡ്മനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഉത്സവ കമ്മിറ്റി സെക്രട്ടറി സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.