ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും നടത്തി. പാതിരപ്പള്ളി ജംഗ്ഷന് സമീപം മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ധർണ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ആർ.ലക്ഷ്മണൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ.പ്രകാശ്ബാബു, ടി.സുശീല എന്നിവർ സംസാരിച്ചു.