 
ചാരുംമൂട്. കരിമുളയ്ക്കൽ ജംഗ്ഷനിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി മുൻ എം.എൽ.എ ആർ. രാജേഷ് തുടങ്ങിവച്ച ജോലികളുടെ തുടർച്ചയായി എം.എസ്. അരുൺകുമാർ എം.എൽ.എയാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചത്. ചുനക്കര ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽ കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ, പൊതുപ്രവർത്തകൻ രതീഷ് കുമാർ കൈലാസം തുടങ്ങിയവർ നേതൃത്വം നൽകി.