ഹരിപ്പാട്: എൻ.എച്ച്- കെ.വി ജെട്ടി റോഡിന് ശ്രീ വാഗ്ഭടാനന്ദ റോഡ് എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ ഉത്തരവ്. മഹർഷി വാഗ്ഭടാനന്ദന്റെ പാദ സ്പർശമേറ്റ കെ.വി ജെട്ടി, സമീപ പ്രദേശങ്ങൾ, ആത്മവിദ്യ സംഘം ഗവ. എൽ.പി സ്കൂൾ, മൂന്ന് ആത്മവിദ്യ സംഘങ്ങളുടെ മഠങ്ങൾ എന്നിവയുടെ സമീപത്തുകൂടിയുമാണ് റോഡ് കടന്നു പോകുന്നത്.