മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നാളെ രാവിലെ 10.30 ന് മഹാത്മ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം ദീപ രാജൻ അദ്ധ്യക്ഷത വഹിക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ബെന്നിമോൻ ക്ലാസ് നയിക്കും. മാദ്ധ്യമ പ്രവർത്തകൻ അനീഷ് വി.കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എസ് ചെയർപേഴ്സൺ മണിയമ്മ ഉദയൻ, സി.ഡി.എസ് ചെയർപേഴ്സൺ ലേഖ സജീവ്, ഗ്രാമപഞ്ചായത്തംഗം ബിന്ദു പ്രദീപ്, സി.ഡി.എസ് അംഗം ജോളി എബ്രഹാം എന്നിവർ സംസാരിക്കും.