ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ താമരക്കുളം ഗ്രാമ പഞ്ചായത്ത് ഓവറോൾ നേടി. യുവജനക്ഷേമ ബോർഡ് നൽകുന്ന അംഗീകാരത്തിന് ക്ലബ്ബുകളിൽ ഒന്നാം സ്ഥാനം
താമരക്കുളം യുവകേരള ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിനും ലഭിച്ചു.
സമാപന സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എസ്. രജനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിനുഖാൻ, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ.സുജ, കെ.സുമ, അംഗങ്ങളായ
ജി. പുരുഷോത്തമൻ, സുരേഷ് തോമസ് നൈനാൻ, കെ.വി. അഭിലാഷ് കുമാർ, ശ്യാമളാ ദേവി, എൽ.പ്രസന്ന, ജോയിന്റ് ബി.ഡി.ഒ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.