a
എസ്.എൻ.ഡി.പി. യോഗം മാവേലിക്കര ടൗൺ ശാഖയിലെ പ്രതിഷ്ഠാവാർഷിക സമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെ​യ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 386ാം നമ്പർ മാവേലിക്കര ടൗൺ ശാഖയിലെ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ 27ാമത് വാർഷികം ആഘോഷിച്ചു. മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് പ്രതിഷ്ഠാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ജി.രവീന്ദ്രൻ അധ്യക്ഷനായി. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, നഗരസഭാ കൗൺസിലർ ശാന്തി അജയൻ, എൽ.അമ്പിളി, ബ്രഹ്മദാസ്, അജി പേരാത്തേരിൽ, ടി.വി.ശിവൻകുട്ടി, രാജീവ് തെക്കേക്കര, വിജയമ്മ ബാലകൃഷ്ണൻ, സുജ സുരേഷ്, പ്രീതി ലാൽ എന്നിവർ സംസാരിച്ചു.