മാന്നാർ: മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച ഹോട്ടലിനെതിരെ നടപടിയെടുത്ത് മാന്നാർ ഗ്രാമപഞ്ചായത്ത്. 16-ാം വാർഡ് ചാങ്ങയിൽ റോഡിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യക്കെട്ടുകൾ തെരുവ് നായ്ക്കൾ കടിച്ചു കീറിയതോടെ ഹോട്ടൽ ബില്ലുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ റോഡിലെല്ലാം പരന്നു. തുടർന്ന് വാർഡ് മെമ്പർ ശിവപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ഗീവർഗ്ഗീസ്, ജൂനിയർ സൂപ്രണ്ട് ശൈലേഷ് കുമാർ, ടെക്നിക്കൽ അസിസ്റ്റൻഡ് ആൽബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ ഹോട്ടൽ കണ്ടെത്താൻ കഴിഞ്ഞത്.