1
എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ തായങ്കരി 3334-ാം നമ്പർ ശാഖ ഭാരവാഹികൾ യൂണിയൻ നേതാക്കൾക്കൊപ്പം

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ തായങ്കരി 3334-ാം നമ്പർ ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. സുപ്രമോദം അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ഇൻ ചാർജ് സൗമ്യ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, എ.ജി. സുഭാഷ്, എം. ബാബു, ഉമേഷ് കൊപ്പാറ, സിമി ജിജി, വനിതാസംഘം പ്രസിഡന്റ് സി.പി. ശാന്ത, വിമല പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ഗണേഷ് (പ്രസിഡന്റ്), സുധർമ്മ ഉത്തമൻ (വൈസ് പ്രസിഡന്റ്), പാർവ്വതി രാമചന്ദ്രൻ (സെക്രട്ടറി), ഷീബമോൾ (യൂണിയൻ കമ്മിറ്റി അംഗം), ബിജു, വിദ്യ, അയ്യപ്പദാസ്, ഗിരീഷ്, സോമൻ, പങ്കജാക്ഷൻ, അമ്പിളി, അജയൻ (മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ), സൈജു, ഗോപൻ, രാമചന്ദ്രൻ (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.