ഹരിപ്പാട്: മകൻ ഓടിക്കുകയായിരുന്ന ബൈക്കിന്റെ സാരി ഗാർഡ് ഒടിഞ്ഞതിനെത്തുടർന്ന് കാൽ തെന്നി നിയന്ത്രണം വിട്ട് റോഡിൽ വീണ വീട്ടമ്മ മരിച്ചു. ചവറ പത്മന ഗോകുലം വീട്ടിൽ ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ തീരദേശ പാതയിൽ ആറാട്ടുപുഴ തറയിൽ കടവ് ഫിഷറീസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കാറ്ററിംഗ് തൊഴിലാളിയായ ശോഭ നല്ലാണിക്കലിൽ ഒരു വിവാഹ ചടങ്ങിൽ ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല