t
t

ആലപ്പുഴ: വൃശ്ചിക വേലിയേറ്റം മൂലം ജലവിതാനം ഉയർന്നതിന്റെ ഫലമായി മട വീഴ്ചയുണ്ടായ ഇരുമ്പനം പാടശേഖരത്തിൽ മട കുത്താൻ കളക്ടർ എടുത്ത തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്ന് നെൽ നാളികേര കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. മട വീഴ്ച മൂലം ഇരുമ്പനം പാടശേഖരത്തിലൂടെ പോകുന്ന കൈനകരി റോഡ് വെള്ളത്തിലായി. വെള്ളം വറ്റിച്ചാൽ മാത്രമേ ഗതാഗതം സാദ്ധ്യമാവൂ എന്ന അവസ്ഥയാണെന്നും കളക്ടർക്ക് നൽകിയ നിവേദനത്തിൽ ഫെഡറേഷൻ വ്യക്തമാക്കി.

പ്രസിഡന്റ് ബേബി പാറക്കാടൻ, വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി, ജനറൽ സെക്രട്ടറി ജോമോൻ കുമരകം, ജില്ലാ പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജ എന്നിവരാണ് നിവേദനം നൽകിയത്.