ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധബോധവത്കരണ സെമിനാർ നടത്തി. പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് ക്ലാസെടുത്തു. പി. സജികുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. സജി വർഗീസ്, ട്രഷറർ എ.സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ബി. ഉദയൻ, വിവിധ വകുപ്പ് മേധാവികളായ ഡോ. ഗൗരി അന്തർജനം, ആർ. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.