ആലപ്പുഴ: ജില്ലാ കേരളോത്സവത്തിന്റെ രണ്ടാം ദിവസം നീന്തൽ കുളങ്ങളിൽ ഇന്നലെ നടന്നത് വാശിയേറിയ മത്സരങ്ങൾ. ശ്രീസായി നീന്തൽ കുളത്തിൽ നടന്ന മത്സരം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്കിൽ നിന്നുള്ള മത്സരാർത്ഥികളാണ് കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത്.
# ഒന്നാം സ്ഥാനക്കാർ
വനിതാ വിഭാഗം
ഫ്രീ സ്റ്റൈൽ 100 മീറ്റർ: ഹരിപ്രിയ (ചമ്പക്കുളം)
ബാക്ക് സ്ട്രോക്ക് 50 മീറ്റർ: എൻ.എസ്. അജിത (തൈക്കാട്ടുശേരി)
ബ്രസ്റ്റ് സ്ട്രോക്ക് 50 മീറ്റർ: ഹരിപ്രിയ (ചമ്പക്കുളം)
............................
പുരുഷ വിഭാഗം
ഫ്രീ സ്റ്റൈൽ 100 മീറ്റർ: അക്ഷയ് കുമാർ (ചമ്പക്കുളം)
ബട്ടർഫ്ലൈ 50 മീറ്റർ: അലൻ ആന്റണി (ചമ്പക്കുളം)
ബാക്ക് സ്ട്രോക്ക് 50 മീറ്റർ: ക്രിസ് കുഞ്ഞുമോൻ (ചമ്പക്കുളം)
ബ്രസ്റ്റ് സ്ട്രോക്ക് 50 മീറ്റർ: ദേവനാരായണൻ (ആര്യാട്)