ambala
പുന്നപ്ര ജെ.ബി.സ്കൂളിൽ നടന്ന ജില്ലാതല ശില്പശാല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാതല ശില്പശാലക്ക് തുടക്കമായി.പുന്നപ്ര ജെ.ബി സ്കൂളിൽ നടന്ന ശില്പശാല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഡി.ഡി.ഇ പി.സുജാത അദ്ധ്യക്ഷയായി.എം.വി.പ്രിയ മുഖ്യ പ്രഭാഷണം നടത്തി.എൻ.കെ.ബിജുമോൻ, ലിറ്റിൽ തോമസ്, എം.കെ. ശോഭന, എം.എം.അഹമ്മദ് കബീർ, ധനപാൽ, സോണി പവേലിൽ, ഡോ.എസ് അനസ് തുടങ്ങിയവർ സംസാരിച്ചു.ശ്രീലേഖ മനോജ് സ്വാഗതം പറഞ്ഞു.