hdj
സാസ്കാരിക സമന്വയ വേദി രജത ജൂബിലി കലോത്സവം സ്വാഗത സംഘം മുൻസിപ്പൽ കൗൺസിലർ എസ്. നാഗദാസ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: സാംസ്കാരിക സമന്വയ വേദി രജത ജൂബിലി കലോത്സവം 26 മുതൽ 28 വരെ മണ്ണാറശാല സ്കൂളിൽ നടക്കും. രണ്ടായിരത്തോളം പ്രതിഭകൾ 4 വേദികളിലായി മത്സരിക്കും. സ്വാഗത സംഘം മുൻസിപ്പൽ കൗൺസിലർ എസ്.നാഗദാസ് ഉദ്ഘാടനം ചെയ്തു. സമന്വയ വേദി ചെയർമാൻ അഡ്വ.ബി.രാജശേഖരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.വി.നമ്പൂതിരി, മുഞ്ഞിനാട്ട് രാമചന്ദ്രൻ,സുരേഷ് മണ്ണാറശാല, ജി.കാർത്തികേയൻ , മുതുകുളം സുനിൽ ,ജി.രാധാകൃഷ്ണൻ,കാട്ടിൽ സത്താർ, കെ.അനിൽകുമാർ,മനു കണ്ണന്താനം, മനു ചുള്ളിയിൽ,സിന്ധു.ആർ.നായർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എസ്. നാഗദാസ്(ചെയർമാൻ),ഹരി.കെ.ഹരിപ്പാട് (ജനറൽ കൺവീനർ),എം.രാജീവ് ശർമ്മ (ജനറൽ സെകട്ടറി) എന്നിവരടങ്ങിയ നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു.