k
അരൂർ നിയോജക മണ്ഡലം സമ്മേളനം

പൂച്ചാക്കൽ :വഴിവാണിഭവും ഓൺലൈൻ വ്യാപാരവും മൂലം ചെറുകിട കച്ചവടക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുവാൻ വ്യാപാരികളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അരൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ല്ലാ ജനറൽ സെക്രട്ടറി സബിൽരാജ് അദ്ധ്യക്ഷനായി. ട്രഷറർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ടി.ഡി. പ്രകാശൻ (പ്രസിഡന്റ് ) സി.ടിവേണുഗോപാൽ.(ജനറൽ സെക്രട്ടറി) അജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.