പൂച്ചാക്കൽ :പള്ളിപ്പുറം തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിലെ സുകൃത യാഗത്തോടനുബന്ധിച്ച്, പൂച്ചാക്കൽ മെഡിക്കൽ സെന്റർ ക്ഷേത്രപരിസരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി. നാളെ സമാപിക്കും. പി.എം.സി ചെയർമാൻ മുഹമ്മദ് ഖുത്തുബ് ബാബു ഉദ്ഘാടനം ചെയ്തു ഡിസ്കൗണ്ട് നിരക്കിലുള്ള തുടർ ചികിത്സക്കായി പ്രിവിലേജ് കാർഡും നൽകുന്നുണ്ട്. ഭക്തർക്കായി അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ സൗജന്യ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിന് അഡ്മിനിസ്ടേറ്റർ എസ്. രാജേഷ്, മാനേജർ എസ്. സത്താർ, ഡോ.ജ്മാന കബീർ, എ.മോഹനൻ തുടങ്ങിവർ നേതൃത്വം നൽകി.