camp-
ക്യാമ്പ്

ചാരുംമൂട്: താമരക്കുളം വി.വി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ഗൈഡ്സ് യൂണിറ്റ് കുട്ടികളുടെ ഈ വർഷത്തെ ത്രിദിന ക്യാമ്പ് സ്കൂളിൽ ആരംഭിച്ചു. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ രതീഷ് കുമാർ കൈലാസം, ഗൈഡ്‌സ് ക്യാപ്ടൻ വിനീത എസ്.വിജയൻ, സ്കൗട്ട്സ് മാസ്റ്റർ കെ. ജയകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി രഘു കുമാർ, അദ്ധ്യാപകരായ രാധാകൃഷ്ണൻ ശൂരനാട്, ഗിരീഷ് കുമാർ, ഡി. ധനേഷ്, ഹേന എസ്.ശങ്കർ, വിദ്യ, രാജശ്രീ, ഹരിലാൽ, ശ്രീലാൽ ഉണ്ണിക്കൃഷ്ണൻ, ആശാലത, അശ്വതി, രമ്യ, മീര, രാജലക്ഷ്‌മി എന്നിവർ പങ്കെടുത്തു.