കറ്റാനം :ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ അടച്ചിട്ടിരുന്ന പകൽ വീടിന്റെ പ്രവർത്തനം പുന:രാരംഭിച്ചു. കൊവിഡിനെ തുടർന്നാണ് അടച്ചിട്ടത്. പ്രവേശനോദ്ഘാടനം പ്രസിഡന്റ് കെ.ദീപ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അംബിക, ശ്രീലേഖ എന്നിവർ സംസാരിച്ചു.