കുട്ടനാട്: എസ്.എൻ.ഡി.പി യോഗം രാമങ്കരി 7-ാം നമ്പർ ശാഖയിലെ മൂന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാവാർഷികം ഗണപതിഹോമം, ഉഷപൂജ, കലശപൂജ, മൃത്യുഞ്ജയഹോമം, പ്രസാദമൂട്ട്, സർവ്വൈശ്വര്യപൂജ എന്നിവയോടെ ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 10ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി അദ്ധ്യക്ഷനാകും.
ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് സംസാരിക്കും. സെക്രട്ടറി എ.പി. ധർമ്മാംഗദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ നന്ദിയും പറയും. നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ പ്രതിഷ്ഠാ വാർഷികോത്സവ സന്ദേശം നൽകും. സുധ സരേഷ് അദ്ധ്യക്ഷയാകും. കുട്ടനാട് യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി മോഹൻ, ശാഖ മാനേജിംഗ് കമ്മിറ്റിയംഗം വത്സല മോഹൻ, പഞ്ചായത്ത് കമ്മിറ്റിയംഗം മഞ്ജു രാജപ്പൻ എന്നിവർ സംസാരിക്കും. വനിതാസംഘം സെക്രട്ടറി ശ്രീലത ഷാജി സ്വഗതവും സുഗണമ്മ ധർമ്മാംഗദൻ നന്ദിയും പറയും. ക്ഷേത്ര ചടങ്ങുകൾക്ക് കുന്നങ്കരി കമലാസനൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.