ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും പാണാവള്ളി സേവാഭാരതിയും സംയുക്തമായി ലഹരി മുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യത്തോടെ 11ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.പാണാവള്ളി പള്ളികുളങ്ങര മൈതാനിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2വരെയാണ് ക്യാമ്പ്.ജനറൽ മെഡിസിൻ,ഗൈനക്കോളജി,ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങൾ,ഇ.എൻ.ടി എന്നീ വിഭാഗങ്ങൾ ക്യാമ്പിൽ പ്രവർത്തിക്കും.വിദഗ്ദരായ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ പരിശോധനകളും സൗജന്യമായി നടത്തും.