j

മുഹമ്മ: കഞ്ഞിക്കുഴി മുഹമ്മ റോഡിലെ പാപ്പാളി ജംഗ്ഷനിൽ കാൽനട യാത്രികനായ യുവാവ് മിനിലോറി ഇടിച്ചു മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ലൂഥറൻ സ്‌കൂളിന് സമീപം വെളിനിലത്ത് വീട്ടിൽ ജോജിയാണ് (31) മരിച്ചത്.

ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം. പടിഞ്ഞാറു ഭാഗത്ത് നിന്നു തൊടുപുഴയിലേക്കു പോയ മിനിലോറി ജോജിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പാപ്പാളി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയതായിരുന്നു ചെണ്ടവാദ്യ കലാകാരൻ കൂടിയായ ജോജി. പരേതനായ ഷാജിയുടെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: അഞ്ജു. മകൻ: അഭിനവ് (ആറു മാസം). സഹോദരൻ: ജീജോ