ഹരിപ്പാട്: ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഗുരുധർമ്മ പ്രചരണ സഭ ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം ഗംഭീര സ്വീകരണവും മറ്റ് സൗകര്യങ്ങളും ചെയ്ത് കൊടുക്കുവാൻ തീരുമാനിച്ചു.തോട്ടപ്പള്ളി മുതൽ മുതുകുളം വെട്ടത്ത് മുക്ക് വരെയുള്ള ഭാഗങ്ങളിൽ വിവിധ സഭാ യൂണിറ്റുകളുടേയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി എം.ഡി.സലിം സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശീന്ദ്രൻ കളപുരയിൽ അദ്ധ്യക്ഷത വഹിച്ചു. 26,27 തീയതികളിലായി എത്തിചേരുന്ന പദയാത്രയെ എല്ലാ ഗുരു ഭക്തരും ആദരപൂർവ്വം വരവേൽക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. 20 മുതൽ 25 വരെ വിഭവ സമാഹരണ യജ്ഞ നടക്കും. സ്വാഗതസംഘം ചെയർമാനായി ശശിന്ദ്രൻ കള പുരയിലിനെയും, വൈസ് ചെയർമാനായി സുരേന്ദ്രൻ പല്ലനയയം കൺവീനറായി മുട്ടം സുരേഷ് ശാന്തിയേയും, ജോ.കൺവീനറായി വി.പ്രസാദിനെയും, ട്രഷററായിരഞ്ജു രാജനെയും, രക്ഷാധികാരികളായി കെ.ആർ.രാജൻ, ചന്ദ്രൻ സ്വാമി എന്നിവരുൾപ്പടെ 51 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.