മാവേലിക്കര: വൈ.എം.സി.എയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ യൂണിറ്റ് വൈ സംസ്ഥാന കമ്മിറ്റിയുടെയും പരുമല സെന്റെ ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരുതലിന്റെ കരങ്ങൾ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പ്രോഗ്രാം മാവേലിക്കര തഴക്കര എം.എസ് സെമിനാരി അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ നടത്തി. യൂണിറ്റ് വൈ സംസ്ഥാന അദ്ധ്യക്ഷൻ ലാബി പീടികത്തറയിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈ.എം.സി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഗീവർഗീസ് ജോർജ്ജ് കൊയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. പരുമല ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.പി ആർ.എസ്. ബാലുവും സംഘവും ക്ലാസുകൾക്ക് നേതൃത്വം നൽകി. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എലിസബത്ത് ഡാനിയേൽ, അദ്ധ്യാപകനായ സുജിത്ത് പോൾ, പരുമല ആശുപത്രി കോ ഓർഡിനേറ്റർ പിയൂഷ് ചെറിയാൻ, വിദ്യാർത്ഥികളായ ജിജി ജോൺ, എബിൻ ജോസഫ്, സാന്ദ്ര സുനിൽ, റിൻസി റെജി എന്നിവർ സംസാരിച്ചു.