
മാവേലിക്കര: കൊച്ചാലുംമുട്- മാങ്കാങ്കുഴി റോഡിൽ വാഹനമിടിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവിനെ എം.എസ്.അരുൺകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടന്നു പോകുകയായിരുന്ന യുവാവിനെ എതിരെവന്ന ഓട്ടോറിക്ഷയാണ് ഇടിച്ചത്. നിയമസഭ സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എം.എൽ.എ അപകടം കണ്ട് സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളെ ആലപ്പു മെഡി. ആശുപത്രിയിലേക്കു മാറ്റി.