w
മുഹമ്മ കായിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് കേരള സർവ്വകലാശാലയുടെ മുഹമ്മ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി നൽകിയ വാട്ടർ പ്യൂരിഫയർ കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ : മുഹമ്മ കായിപ്പുറം സർവീസ് സഹകരണ ബാങ്ക് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്കായി നൽകിയ വാട്ടർ പ്യൂരിഫയർ കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുഹമ്മ കായിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി.അനിൽകുമാർ അദ്ധ്യക്ഷനായി. സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.ഡിവിശ്വനാഥൻ ,കെ.ആർ.പ്രതാപൻ എന്നിവർ സംസാരിച്ചു. കൊമേഴ്സ് വിഭാഗം അദ്ധാപിക വി.ലക്ഷ്മി സ്വാഗതവും കൊമേഴ്സ് വിഭാഗം മേധാവി എസ്.സംഗീത് നന്ദിയും പറഞ്ഞു