
മാന്നാർ: മണ്ണെണ്ണ കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. പരുമല പാലച്ചുവട് എള്ളിട്ടകാട്ടിൽ അനൂപ്- അനില ദമ്പതികളുടെ ഏകമകൻ അഗ്നിവേശ് ആണ് മരിച്ചത്. വീട്ടിൽ വച്ചിരുന്ന മണ്ണെണ്ണ മൂന്ന് ദിവസം മുമ്പാണ് വെള്ളമെന്ന് കരുതി കുഞ്ഞ് കുടിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഗ്നിവേശ് വ്യാഴാഴ്ച രാത്രിയിൽ മരിച്ചു.