അരൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന സ്വയം സഹായ സംഘങ്ങൾക്ക് കേരള ബാങ്കു മായി ചേർന്ന് സംരംഭകത്വ വായ്പ വിതരണം ചെയ്തു. കേരള ബാങ്ക് കുത്തിയതോട് ശാഖ ഇൻസ്പെക്ടർ എം വിനോദ് വിതരണോദ്ഘാടനം നിർവഹിച്ചു.സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി. കെ.എസ്. വേലായുധൻ, സിന്ധു ചന്ദ്രൻ,എം.പി.അനിൽ, സെക്രട്ടറി കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.